Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sheikh Khursheed

ദേ​ശ​വി​രു​ദ്ധ ഉ​ള്ള​ട​ക്കം: ജ​മ്മു കാ​ഷ്മീ​രി​ലെ ക​ലാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് 4,200ൽ ​അ​ധി​കം പു​സ്ത​ക​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു!

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും കോ​ളേ​ജ് ലൈ​ബ്ര​റി​ക​ളി​ൽ നി​ന്നു​മാ​യി 4,200-ല​ധി​കം പു​സ്ത​ക​ങ്ങ​ൾ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​തും തീ​വ്ര​വാ​ദ​ത്തെ മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കു​ന്ന​തു​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. 

അ​വാ​മി ഇ​ത്തി​ഹാ​ദ് പാ​ർ​ട്ടി നേ​താ​വും ലാം​ഗേ​റ്റ് എം​എ​ൽ​എ​യു​മാ​യ ഷെ​യ്ഖ് ഖു​ർ​ഷീ​ദ് ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ആ​കെ 4,249 പു​സ്ത​ക​ങ്ങ​ളാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ഇ​തി​ൽ 94 ശ​ത​മാ​ന​വും കാ​ഷ്മീ​ർ  താ​ഴ്‌​വ​ര​യി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​താ​ണ്. ജ​മ്മു മേ​ഖ​ല​യി​ൽ നി​ന്ന് 253 പു​സ്ത​ക​ങ്ങ​ളും നീ​ക്കം ചെ​യ്തു. കൂ​ടാ​തെ, 2025 ഓ​ഗ​സ്റ്റി​ലെ ഉ​ത്ത​ര​വ് പ്ര​കാ​രം ഔ​ദ്യോ​ഗി​ക​മാ​യി നി​രോ​ധി​ച്ച 19 ത​ല​ക്കെ​ട്ടു​ക​ളി​ലു​ള്ള 518 പു​സ്ത​ക പ്ര​തി​ക​ളും ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്ന് മാ​റ്റി​യി​ട്ടു​ണ്ട്.   

മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​മ​ഗ്ര​മാ​യ അ​ക്കാ​ദ​മി​ക് ഓ​ഡി​റ്റി​ലൂ​ടെ 21.81 ല​ക്ഷ​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളാ​ണ് സ​മി​തി​ക​ൾ പ​രി​ശോ​ധി​ച്ച​ത്. അ​തേ​സ​മ​യം, ഏ​തൊ​ക്കെ പു​സ്ത​ക​ങ്ങ​ളും ഏ​തെ​ല്ലാം എ​ഴു​ത്തു​കാ​രു​ടെ കൃ​തി​ക​ളാ​ണ് പി​ൻ​വ​ലി​ച്ച​തെ​ന്ന​തി​ന്‍റെ കൃ​ത്യ​മാ​യ പ​ട്ടി​ക സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ടി​ല്ലെ​ന്ന് ആ​രോ​പി​ച്ച് എം​എ​ൽ​എ ഷെ​യ്ഖ് ഖു​ർ​ഷീ​ദ് രം​ഗ​ത്തെ​ത്തി. വി​ഷ​യം വ​രും ദി​വ​സ​ങ്ങ​ളി​ലും സ​ഭ​യി​ൽ സ​ജീ​വ​മാ​യി ഉ​ന്ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.   

Latest News

Corehub Up